Maya S

Maya S

മായ എസ്.

1974ല്‍ തൃശ്ശൂര്‍ ജില്ലയില്‍ ജനനം.കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സാമൂഹ്യശാസ്ത്ര വിഭാഗത്തില്‍നിന്നും 'കുടുംബവും ലിംഗപദവിയും: മനുസ്മൃതിയുടെ വിമര്‍ശനപഠനം' എന്ന പ്രബന്ധത്തില്‍ ഗവേഷണബിരുദം. ജര്‍മ്മനിയിലെ ഫ്രെയിബുര്‍ഗ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ജര്‍മ്മനിയിലെ ഇന്ത്യന്‍ പ്രവാസികളുടെ 'മാറുന്ന അവബോധങ്ങള്‍: സംസ്കാരവും ലിംഗപദവിയും' എന്ന ഗവേഷണപ്രബന്ധത്തിലും ഡോക്ടറേറ്റ് ലഭിക്കുകയും അത് പുസ്തകമായി പ്രസിദ്ധീകരിക്കുകയും ചെയ്തു. 'മധ്യവേനലവധിക്ക്' (2011) എന്ന നോവലും 'ഇഹപരജ്ഞാനം' (2010) എന്ന കവിതാസമാഹാരവും 'യുക്തിവാദവും സ്ത്രിപക്ഷവാദവും' (2008), 'ദാമ്പത്യേതര സഹജീവിതം' (2022) എന്നീ ലേഖനസമാഹാരങ്ങളും പ്രസിദ്ധികരിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ തൃശ്ശൂര്‍ കേരളവര്‍മ കോളേജിലെ തത്ത്വചിന്താ വിഭാഗത്തില്‍ വകുപ്പദ്ധ്യക്ഷയായി അദ്ധ്യാപനം.
ഇ-മെയില്‍: philomaya01@gmail.com


Grid View:
-15%
Quickview

Deutschland

₹128.00 ₹150.00

ഡോയ്ഷ് ലാന്‍ഡ് മായ എസ്.ഉപരിപഠനത്തിനായി ജര്‍മ്മനിയില്‍  എത്തുന്ന ഒരു പെണ്‍കുട്ടിയുടെ അനുഭവ വിശേഷങ്ങളുമായി ഒരു നോവല്‍. അവിടേക്കുള്ള യാത്രയും കണ്ടുമുട്ടുന്ന വ്യക്തികളുടെ സ്വഭാവസവിശേഷതകളും അനാവരണം ചെയ്യുന്ന ഈ നോവലില്‍ ഭാഷയുടെ ലാളിത്യം ഒഴുകിപ്പരക്കുന്നു. കേരളത്തിന്‍റെയും വിദേശജീവിതത്തിന്‍റെയും ഏടുകളിലൂടെ ഒരു പ്രണയത്തിന്‍റെ കഥയും നിറഞ്ഞിരിപ്പുണ്ട്. ..

Showing 1 to 1 of 1 (1 Pages)